ചിത്രകാരന്‍
ദാവിഞ്ചിയും ആഞ്ചലോയും
ഭാവനകള്‍ക്ക് വര്‍ണ്ണമേകാന്‍
ക്യാന്‍വാസാക്കിയ റോം....
സീസറുടെ പടയോട്ടത്തിലും
മാര്‍ക്ക് ആന്റെണിയുടെ ശബ്ദത്തിലും
തരിച്ചു നിന്ന റോം......
ഈ റോമിന്റെ ഒരു കോണില്‍
കൊച്ചു ജീവിതം ജീവിച്ചു തീര്‍ക്കാന്‍
ഞാന്‍ എന്റെ ഭാവനകള്‍ക്ക് വില പേശട്ടെ....
ഒരു ചിത്രം പത്ത് യൂറോ...
നിന്റെ മുറിയ്ക്ക് ഒരലങ്കാരം..... എനിക്ക് ഒരു ജീവിതം.... !!!
4 comments:
eppol engilum nalla budhi thonniyallo kollam ethupoole aduvanichu jeevikku...........
Bargaining for 'bhavana'!
All art are meaningless unless it gives us our daily bread.
കൊള്ളാം, അടിക്കുറിപ്പും നന്നായിട്ടുണ്ട്.
സൈജു, പ്രദീപ് നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ക്ക് നന്ദി.... !
പകല്‍കിനാവണ്റ്റെ പുഞ്ചിരിക്ക് നന്ദി.... !!
അരങ്ങേ, എല്ലാ കലകളും ജീവിതോപാധികളാക്കാം. എന്നാല്‍ "ജീവിതോപാധികളല്ലാത്തവ കലകളല്ല" എന്നതില്‍ ഞാന്‍ അര്‍ത്ഥം കാണുന്നില്ല. ഇവിടെ "ചിത്രകാരന്" കല അന്നന്നത്തെ അപ്പം നല്‍കുന്നു. അവന്‍ അതില്‍ അര്‍ത്ഥം കാണുന്നു. എനിക്ക് കല ജീവിതോപാധിയല്ല. പക്ഷെ ആത്മസംതൃപ്തി നല്‍കുന്നു. ഞാന്‍ തൃപ്തനായി.
അഭിപ്രായങ്ങള്‍ക്ക് നന്ദി.....
ഇനിയും കണ്ടുമുട്ടാം കേട്ടോ...... !!!!
Post a Comment